കൊച്ചി- ഇളംകുളത്ത് വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.
വീട്ടിനുള്ളില്‍നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും അന്യസംസ്ഥാന യുവതിയുടേതാണെന്ന സംശയത്തിലാണ് പോലീസ്