ദുബായ്- നടി ഷംന കാസിം വിവാഹിതയായി. ജെ.ബി.എസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിയിലായിരുന്നു വിവാഹ ചടങ്ങ്. അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. സിനിമാ രംഗത്തെ സഹപ്രവർത്തകർക്കായി പിന്നീട് വിരുന്നൊരുക്കും. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004-ൽ സിനിമയിലെത്തിയ ഷംന കാസിം അന്യഭാഷ സിനിമകളിലും സാന്നിധ്യമറിയിച്ചു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇതരഭാഷയിൽ എത്തിയത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴിലെത്തി. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.