Sorry, you need to enable JavaScript to visit this website.

ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി, പാലക്കാട്ട് ഇന്നു 10.30ന് പത്രക്കാരെ കാണും 

തിരുവനന്തപുരം- സര്‍വകലാശാല വി.സിമാരുടെ കൂട്ടരാജി ആവശ്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നല്‍കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം ഇന്ന്. രാവിലെ 10.30ന് പാലക്കാട് കെഎസ്ഇബി ഐബിയില്‍ വച്ച് മാധ്യമങ്ങളെ കാണുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.
രാജി വെക്കാന്‍ 9 വിസിമാര്‍ക്ക് ഗവര്‍ണര്‍ നല്‍കിയ അന്ത്യശാസനം ഇന്നു പതിനൊന്നരക്ക് അവസാനിക്കും. വിസിമാര്‍ രാജി വെക്കേണ്ട എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. രാജി ഇല്ലെങ്കില്‍ 9 പേരെയും ഇന്നു തന്നെ രാജ്ഭവന്‍ പുറത്താക്കിയേക്കും.പുതിയ വിസി മാരുടെ ചുമതല സീനിയര്‍ പ്രൊഫസര്‍മാര്‍ക്ക് നല്‍കും. ഒന്‍പത് സര്‍വകലാശാല വി.സിമാരോടും രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട വിഷയത്തില്‍ യു.ഡി.എഫില്‍ അഭിപ്രായ ഭിന്നതയുണ്ട്. വിഷയത്തില്‍ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയതിന് പിന്നാലെ ഗവര്‍ണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തില്‍ വാര്‍ത്താക്കുറുപ്പ് പുറത്തിറക്കിയിരിക്കുകയാണ് മുസ്‌ലിം ലീഗ്. 


 

Latest News