അബഹ - അസീര്‍ പ്രവിശ്യയിലെ ദഹ്‌റാന്‍ അല്‍ജുനൂബ് ആശുപത്രിക്കുനേരെ ഹൂത്തി മിലീഷ്യകളുടെ ഷെല്ലാക്രമണം. നാലു ഷെല്ലുകളാണ് ആശുപത്രിക്കു നേരെ ഹൂത്തികള്‍ തൊടുത്തത്. ആശുപത്രിക്കു സമീപമുള്ള സ്ഥലങ്ങളില്‍ പതിച്ച ഷെല്ലുകള്‍ പൊട്ടിത്തെറിച്ച് പ്രദേശത്തെ ഏതാനും വിടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല.