തിരുവനന്തപുരം- സി.പി.എം നേതാക്കൾക്ക് എതിരായ സ്വപ്‌ന സുരേഷിന്റെ ലൈംഗീകാരോപണത്തിൽ പ്രതികരിക്കാനില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. എപ്പോഴും പ്രതികരിക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപവാദ പ്രചാരണങ്ങൾ സി.പി.എമ്മിന് പുത്തരിയല്ല. സ്വപ്‌നയുടെ ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷത്തിന്റെ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വ്യാപക പ്രതിഷേധം നടത്താനും എൽ.ഡി.എഫ് തീരുമാനിച്ചു. നവംബർ പതിനഞ്ചിന് രാജ്ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ചാൻസലർ പദവിയെ ഗവർണർ ദുരുപയോഗം ചെയ്യുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.