കൊച്ചി-പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതി വിധി പ്രഖ്യാപിക്കാനിരിക്ക ഒളിവില്‍ പോയ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പെരുമ്പാവൂര്‍ ഐരാപുരം മണ്ണ്മോളത്ത് സുബിനെ (20) യാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്.
2018 ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. പോലീസ് സമയബന്ധിതമായി പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിസ്താരം പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കാനിരിക്കെയാണ് ഇയാള്‍ ഒളിവില്‍ പോയത്. തുടര്‍ന്ന് പോലീസ് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കല്ലൂര്‍കുന്ന് വനമേഖലയില്‍നിന്ന് ഇയാളെ പിടികൂടിയത്. അവിടെ പന്നിഫാമില്‍ ഭാര്യയുമൊത്ത് വേഷം മാറി കഴിയുകയായിരുന്നു. ഇടുക്കി ജില്ലയിലെ ട്രൈബല്‍ കോളനിയിലും ഒളിവില്‍ താമസിച്ചിരുന്നു. ഏ.എസ്.പി അനൂജ് പലിവാലിന്റെവ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ വി,എം.കേഴ്സന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഏ.ആര്.ജയന്, സി.എം.കരീം സി.പി.ഒ ബോബി ഏലിയാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.