മലപ്പുറം- മലപ്പുറം പ്രസ് ക്ലബ്ബിന് നേരെ ആർ.എസ്.എസ് ആക്രമണം. ആർ.എസ്.എസിന്റെ ജില്ലാ കാര്യാലയത്തിന് നേരെ സ്‌ഫോടകവസ്തുക്കൾ എറിഞ്ഞതിൽ പ്രതിഷേധിച്ച് ആർ.എസ്.എസ് നടത്തിയ പ്രകടനത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ച ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുവാദിനെ പ്രസ് ക്ലബ്ബിനകത്ത് കയറി മർദ്ദിക്കുകയായിരുന്നു. ക്യാമറയും മൊബൈൽ ഫോണും പിടിച്ചുവാങ്ങി കേടുവരുത്തുകയും ചെയ്തു. പ്രതിഷേധ പ്രകടനത്തിനിരകിലൂടെ കടന്നുപോയ ബൈക്ക് ആർ.എസ്.എസ് പ്രവർത്തകർ തടയുന്നതിന്റെ ചിത്രം പകർത്താൻ ശ്രമിച്ചതിനെ തുടർന്നാണ് ആർ.എസ്.എസ് പ്രവർത്തകർ പ്രസ് ക്ലബിനകത്ത് കയറി മർദ്ദിച്ചത്. ഫുവാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരൻ അബ്ദുല്ല ഫവാസിനും മർദ്ദനമേറ്റു. പ്രകടനത്തില്‍ പങ്കെടുക്കുകയായിരുന്ന പ്രവര്‍ത്തകര്‍ ആക്രോശിച്ചെത്തിയാണ് മര്‍ദ്ദനം അഴിച്ചുവിട്ടത്.