ദോഹ- ഈ മാസം 25 ചൊവ്വാഴ്ച ഖത്തറില്‍ ഭാഗിക സൂര്യഗ്രഹണമുണ്ടാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് ട്വിറ്ററില്‍ അറിയിച്ചു.
ദോഹ സമയം ഉച്ചയ്ക്ക് 1:35 ന് ഖത്തര്‍ ആകാശത്ത് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.ഉച്ചകഴിഞ്ഞ് 2:47 ന് അതിന്റെ പാരമ്യത്തിലെത്തും. തുടര്‍ന്ന് 3:52 ന് അവസാനിക്കും.
ഖത്തര്‍ ആകാശത്ത് അതിന്റെ എല്ലാ ഘട്ടങ്ങളിലും ഗ്രഹണത്തിന്റെ ദൈര്‍ഘ്യം തുടക്കം മുതല്‍ ഗ്രഹണം അവസാനിക്കുന്നത് വരെ രണ്ട് മണിക്കൂറും 17 മിനിറ്റും ആയിരിക്കും. ഗ്രഹണത്തിന്റെ ഏറ്റവും ഉയര്‍ന്ന സമയത്ത് സൂര്യന്റെ 38% ചന്ദ്രന് തടയും.