Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ പോലീസുകാരന്‍ സുഹൃത്തിന്റെ  വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിഷ്ടിച്ച് അറസ്റ്റിലായി 

കൊച്ചി- എറണാകുളത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച പോലീലീസുകാരന്‍ അറസ്റ്റില്‍. ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സിറ്റി എ ആര്‍ ക്യാമ്പിലെ അമല്‍ ദേവാണ് കേസില്‍ അറസ്റ്റിലായത്. പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വര്‍ണമാണ് പ്രതി കവര്‍ച്ച ചെയ്തത്. പ്രതിയായ പൊലീസുകാരന്‍ കുറ്റം സമ്മതിച്ചു.  ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Latest News