Sorry, you need to enable JavaScript to visit this website.

എല്‍ദോസ് കേസില്‍ പരാതിക്കാരിയെന്ന പേരില്‍ ചിത്രം പ്രചരിപ്പിച്ചു; പരാതിയുമായി യുവനടി

കൊച്ചി-പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയെന്ന പേരില്‍ തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നടി പരാതി നല്‍കി.  നടിയുടെ പരാതിയില്‍ പാലാരിവട്ടം പോലീസും സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചു. വ്യാജപ്രചാരണം നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് നിരീക്ഷണത്തിലാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ നടപടിയെടുക്കും.
അതേസമയം എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ സങ്കടമുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍  പറഞ്ഞു.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ കെ.പി.സി.സിക്ക് വിശദീകരണം നല്‍കി. താന്‍ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എല്‍ദോസ് വിശദീകരിച്ചു. പിആര്‍ ഏജന്‍സിയിലെ ജീവനക്കാരി എന്ന നിലയിലാണ് താന്‍ യുവതിയെ പരിചയപ്പെട്ടതെന്നും അവര്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നും എല്‍ദോസ് ആവര്‍ത്തിച്ചു.

 

Latest News