തിരുവനന്തപുരം-യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എല്ലാ പാര്‍ട്ടികളിലും ഇതുപോലത്തെ ഞരമ്പുരോഗികള്‍ ഉണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പാര്‍ട്ടി നടപടി വൈകിയെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന്‍ വ്യക്തമാക്കി. എല്‍ദോസ് കുന്നപ്പിള്ളിയോട് കെ പി സി സി നേരത്തെ വിശദീകരണം തേടിയിരുന്നു. ഒക്ടോബര്‍ ഇരുപതിനുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് അദ്ധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റതിന്റെ പേരില്‍ പ്രത്യേകിച്ച് സ്ഥാനമൊന്നും നല്‍കേണ്ട കാര്യമില്ല. കോണ്‍ഗ്രസില്‍ അങ്ങിനെയൊരു കീഴ്‌വഴക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.