Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

പാലക്കാട്- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നിശമന സേന പരിശീലനം നല്‍കിയതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു.
റീജണല്‍ ഫയര്‍ ഓഫീസറായിരുന്ന ഷിജു കെ.കെയെ ആണ് തിരിച്ചെടുത്തത്. പാലക്കാട് റീജിയണല്‍ ഫയര്‍ ഓഫീസിലാണ് നിയമനം. പാലക്കാട് റീജണല്‍ ഫയര്‍ ഓഫീസറായിരുന്ന ജെ.എസ്. സുജിത് കുമാറിനെ എറണാകുളത്തേക്കും എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍ വി. സിദ്ധകുമാറിനെ സിവില്‍ ഡിഫന്‍സ് റീജണല്‍ ഫയര്‍ ഓഫീസറായി ആസ്ഥാന കാര്യാലയത്തിലേക്കും മാറ്റിയിട്ടുണ്ട്.

 ഇതേ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ എറണാകുളം ജില്ലാ ഫയര്‍ ഓഫീസര്‍ എ.എസ്. ജോഗിയെ നേരത്തെ തിരിച്ചെടുത്തിരുന്നു. 2021 മാര്‍ച്ച് 30ന് ആലുവ ടൗണ്‍ ഹാളില്‍ വെച്ചാണ് വിവാദ സംഭവം നടന്നത്.  റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപീകരിച്ച സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം.

ഒരു അപകടത്തില്‍ നിന്ന് ഒരു വ്യക്തിയെ രക്ഷിക്കാന്‍ ഉപയോഗിക്കുന്ന വിവിധ രീതികളെക്കുറിച്ചും അതിനായി ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്നുമാണ് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്.

 

Latest News