കൊച്ചി- വീട്ടില്‍ വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കടന്നു പിടിച്ച ബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ ഹൗറ ജില്ലയില്‍ ബര്‍ദുമാന്‍ ഗ്രാമത്തില്‍ മുഹമ്മദ് റഖീബ് (20) നെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. ആക്രിക്കച്ചവടക്കാരനായ ഇയാള്‍ മുറ്റത്ത് നില്‍ക്കുകയായിരുന്ന വീട്ടമ്മയോട് വെള്ളം ചോദിച്ചാണ് എത്തിയത്. വെള്ളം കൊടുത്ത ശേഷം കടന്നു പിടിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ വി.സി സൂരജിന്റെ. നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.