കടയില്‍ വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 77 കാരന്‍ അറസ്റ്റില്‍

ആലക്കോട് - ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വയോധികന്‍ പിടിയില്‍. മീന്‍പറ്റി സ്വദേശി ചേനനിരപ്പേല്‍ ജോയി ജോര്‍ജി (77) നെയാണ്  എസ്.ഐ കെ. ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.
ആലക്കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സ്ഥലത്ത് താമസിക്കുന്ന ഇതരസംസ്ഥാന ദമ്പതികളുടെ പത്ത് വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. മീന്‍പറ്റിക്ക് സമീപം കട നടത്തുന്നയാളാണ് ജോയി. സാധനങ്ങള്‍ വാങ്ങാന്‍ പെണ്‍കുട്ടി കടയിലെത്തിയപ്പോഴാണ് സംഭവം. ഇതുസംബന്ധിച്ച് തെളിവുകള്‍ സഹിതം ലഭിച്ച പരാതിയെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുത്തശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥരായ സിന്ധു, പ്രീജ എന്നിവരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

 

Latest News