നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബഹ്റൈനിലേക്ക് പോകണ്ട വിമാനം യന്ത്രതകരാർ മൂലം റദ്ദാക്കി. ഇന്നലെ പുലർച്ചെ 4.45 ന് പുറപ്പെടേണ്ട ഗൾഫ് എയർലൈൻസിന്റെ വിമാനമാണ് പുറപ്പെടുവാൻ കഴിയാതെ കിടക്കുന്നത്. യാത്രക്കാരെ വിമാനത്തിൽ കയറ്റി പറക്കുവാൻ തുടങ്ങിയപ്പോഴാണ് സങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇതുമൂലം യാത്രക്കാരുമായി വിമാനം ബേയിൽ ഏറെ നേരം കിടന്നു. യാത്രക്കാർ വിമാനത്തിലുരുന്ന് പ്രതിഷേധിച്ചതോടെ പിന്നീട് ഇവരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. സ്ത്രികളും കുട്ടികളും അടക്കം 132 യാത്രക്കാരാണ് ഉള്ളത്. പാർട്സുകളും എൻജിനീയർമാരെയും ബഹ്റൈനിൽ നിന്ന് എത്തിച്ച് വേണം തകരാർ പരിഹരിക്കാൻ. തകരാർ പരിഹരിച്ചശേഷം വിമാനം ബഹ്റൈനിലേക്ക് സർവീസ് നടത്തും.