റിയാദ് - വന്‍തോതില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന നിയോം സിറ്റി പദ്ധതിയിലെ സ്‌കീ ഗ്രാമത്തിനും മഞ്ഞുചെരിവുകള്‍ക്കും പുറമെ, ഹോസ്പിറ്റാലിറ്റി മേഖലയിലെ ആദ്യ പങ്കാളിത്ത കരാര്‍ എന്നിസ്‌മോറുമായി ഒപ്പുവെച്ചു. ഫ്യൂച്ചര്‍ ഹോട്ടലുകള്‍ സ്ഥാപിക്കുന്നതിന്റെയും പ്രവര്‍ത്തിപ്പിക്കുന്നതിന്റെയും ഹോസ്പിറ്റാലിറ്റി ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിന്റെയും ചുമതലയുള്ള നിയോം പദ്ധതിക്കു കീഴിലെ ഹോട്ടല്‍ ഡെവലപ്‌മെന്റ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മേഖലയില്‍ ആഗോള ബ്രാന്റുകളില്‍ ഒന്നാണ് എന്നിസ്‌മോര്‍.
നിയോമിന്റെ ഭാഗമായ, ആഗോള പര്‍വത വിനോദ സഞ്ചാര കേന്ദ്രമായ ട്രോജിനയില്‍ നിരവധി ഹോട്ടലുകള്‍ തുറക്കാന്‍ കരാര്‍ ലക്ഷ്യമിടുന്നു. 2030 ഓടെ 50 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒരു ലോകോത്തര വിനോദ സഞ്ചാര കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പങ്കാളിത്ത കരാര്‍. വിഷന്‍ 2030 പദ്ധതിയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ ലക്ഷ്യങ്ങളുടെ വളര്‍ച്ചക്ക് ഉത്തേജകവും ത്വരിതപ്പെടുത്തലും ആയി നിയോം പ്രവര്‍ത്തിക്കും. ആതിഥേയ മേഖലയെ ആകര്‍ഷകമായ കരിയര്‍ പാതയാക്കാനും ഈ മേഖലയില്‍ സുധീരമായി ചിന്തിക്കാനും പുതിയ ആശയങ്ങള്‍ സൃഷ്ടിക്കാനും കഴിയുള്ള തൊഴില്‍ ശക്തിയെ കെട്ടിപ്പടുക്കാനും ആഗോള ടൂറിസം മേഖലാ പങ്കാളികള്‍ക്കൊപ്പം നിയോം പ്രവര്‍ത്തിക്കും.
യാത്ര, താമസം, ജീവിതം എന്നിവയില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നതായി നിയോമില്‍ ഹോട്ടല്‍ ഡെവലപ്‌മെന്റ് വിഭാഗം സി.ഇ.ഒ ക്രിസ് ന്യൂമാന്‍ പറഞ്ഞു.
നിയോമിന്റെ ആഗോള പര്‍വത വിനോദ സഞ്ചാര കേന്ദ്രമായ ട്രോജിനയുടെ തനതായ ഘടകങ്ങള്‍ അതിനെ ലോകത്തിലെ ഏറ്റവും ആകര്‍ഷകവും ആകര്‍ഷണീയവുമായ സ്ഥലമാക്കി മാറ്റുമെന്ന് ട്രോജിന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫിലിപ്പ് ഗുല്ലെറ്റ് പറഞ്ഞു. ആഡംബരവും സാഹസികതയും വിനോദവും ജീവിത നിലവാരവും വിശ്രമവും സുഖസൗകര്യങ്ങളും ആഗ്രഹിക്കുന്ന ട്രോജിനയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഞങ്ങള്‍ സമ്പന്നവും അഭൂതപൂര്‍വവുമായ അനുഭവങ്ങള്‍ നല്‍കാന്‍ ഞങ്ങളുടെ പങ്കാളികളായ എന്നിസ്‌മോറും അതിന്റെ രണ്ടു ബ്രാന്റുകളായ ഹോട്ടല്‍ 25 അവേഴ്‌സ്, മോര്‍ഗന്‍സ് ഒറിജിനല്‍ എന്നിവയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഫിലിപ്പ് ഗുല്ലേറ്റ് പറഞ്ഞു.