ന്യൂദല്‍ഹി-ജെ.എന്‍.യു വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജനീഷ് ഭട്‌നഗര്‍ എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ജാമ്യാപേക്ഷയില്‍ മെറിറ്റുകളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ജാമ്യാപേക്ഷ തള്ളുന്നുവെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്. മാര്‍ച്ച് 24ന് വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഉമര്‍ ഖാലിദ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
കലാപമുണ്ടാക്കാനുള്ള വലിയ ഗൂഢാലോചന ആരോപിച്ച് യു.എ.പി.എ ചുമത്തപ്പെട്ട ഉമര്‍ ഖാലിദ് 2020 സെപ്റ്റംബര്‍ മുതല്‍ ജയിലില്‍ കഴിയുകയാണ്.
ഉമര്‍ ഖാലിദിന്റെ പ്രസംഗങ്ങളില്‍ പ്രതിഷേധത്തിനൊപ്പം അഹിംസക്കുള്ള പ്രത്യേത ആഹ്വാനവും ഉണ്ടെന്ന് ദല്‍ഹി ഹൈക്കോടതിയിലെ വാദത്തിനിടെ അഭിഭാഷകന്‍ ത്രിദീപ് പൈസ് അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് ഉമര്‍ ഖാലിദ് അറസ്റ്റിലായത്. കലാപത്തിന് പദ്ധതിയിട്ടെന്ന പേരില്‍ സെപ്റ്റംബറില്‍ ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു.