തിരുവനന്തപുരം- തനിക്കെതിരെ വ്യാജവും, അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ നല്‍കാന്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് ഒരുലക്ഷം രൂപ നല്‍കിയെന്ന് പരാതിക്കാരിയായ യുവതിയുടെ ആരോപണം. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്.
യുവതിയുടെ പേരും ചിത്രവും വെളിപ്പെടുത്തുന്ന വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ പോലീസ് നടപടികള്‍ സ്വീകരിക്കും.
50,000 രൂപ വീതം രണ്ട് തവണയായാണ് ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയതെന്നും, ഒളിവിലുള്ള സമയത്താണ് പണമിടപാട് നടന്നതെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും യുവതി പറഞ്ഞു. ഇതുസംബന്ധിച്ച് കോടതിയില്‍ മൊഴി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
എല്‍ദോസിന്റെ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നല്‍കിയത്. ഇതിന്റെ ബാങ്ക് രേഖകള്‍ യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസിലെത്തി കൈമാറി.
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്ക് അനുകൂലമായ വാര്‍ത്തകളാണ് ചില യൂട്യൂബ് ചാനലുകളില്‍ വത്. വീഡിയോയില്‍ യുവതിയെ പേരും ചിത്രവും ഉപയോഗിച്ചിട്ടുമുണ്ട്.