അല്‍ഐന്‍- സ്വന്തം സഹോദരിയെ ഭക്ഷണവും വസ്ത്രവും മറ്റും ഉള്‍പ്പെടെ പരിചരിച്ചതിനു നഷ്ടപരിഹാരമായി 100,000 ദിര്‍ഹം (22 ലക്ഷത്തിലേറെ രൂപ) നല്‍കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ഫയല്‍ ചെയ്ത കേസ് അല്‍ഐന്‍ കോടതി തള്ളി. വിവാഹിതയായ സഹോദരിയില്‍നിന്നാണു സഹോദരന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. തന്റെ സഹോദരിയെ പരിചരിക്കുന്നതിനുള്ള എല്ലാ ചെലവുകളും കണക്കാക്കാന്‍ ഒരു അക്കൗണ്ടിംഗ് വിദഗ്ധനെ നിയമിക്കണമെന്ന് അഭ്യര്‍ഥിച്ചതായും ഔദ്യോഗിക കോടതി രേഖകള്‍ പറയുന്നു.
നിയമപരമായ അനന്തരാവകാശ പ്രഖ്യാപനം അനുസരിച്ച് സഹോദരിയുടെ സംരക്ഷകന്‍ താനാണെന്നും അവളുടെ ഭക്ഷണം, പാനീയങ്ങള്‍, വസ്ത്രങ്ങള്‍, വിവാഹം വരെയുള്ള ജീവിതച്ചെലവുകള്‍ എന്നിവയുള്‍പ്പെടെയുള്ള ചെലവുകള്‍ താന്‍ വഹിച്ചുവെന്നും വിശദീകരിച്ചു. ഒരു വ്യവഹാരത്തെത്തുടര്‍ന്ന് സഹോദരിക്ക് അനന്തരാവകാശത്തിന്റെ വിഹിതം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ആവശ്യം.