Sorry, you need to enable JavaScript to visit this website.

ലുലുവില്‍ ദക്ഷിണാഫ്രിക്കന്‍ ഭക്ഷ്യമേള പ്രസിഡന്റ് സിറില്‍ റാമഫോസ ഉദ്ഘാടനം ചെയ്തു

ജിദ്ദ അല്‍റവാബിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആഫ്രിക്കന്‍ ഭക്ഷ്യമേള ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമാഫോസ ഉദ്ഘാടനം ചെയ്യുന്നു, സൗദി ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ അഖീല്‍ അല്‍ ഖാത്തിബ്, ദക്ഷിണാഫ്രിക്കന്‍ മന്ത്രിമാര്‍, ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് തുടങ്ങിയവര്‍ സമീപം.

ജിദ്ദ- ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ അല്‍റവാബി ശാഖയില്‍ ദക്ഷിണാഫ്രിക്കന്‍ ഭക്ഷ്യമേള സൗദി ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ അല്‍ഖാത്തിബിന്റെ സാന്നിധ്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ ഉദ്ഘാടനം ചെയ്തു.
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള നാലു മന്ത്രിമാരുള്‍പ്പെടെയുള്ള സംഘത്തിന്്് ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദിന്റെ നേത്വത്തില്‍ വരവേല്‍പ് നല്‍കി.
സൗദി അറേബ്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വാണിജ്യബന്ധങ്ങളില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കാന്‍ പോന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ റിട്ടെയില്‍ വ്യാപാരശൃംഖലയായ ലുലുവില്‍ ദക്ഷിണാഫ്രിക്കയുടെ ഭരണാധികാരി നടത്തിയ പര്യടനം ആഫ്രിക്കന്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ സൗദി വിപണി സജീവമാക്കുമെന്ന് ഇരുരാജ്യങ്ങളുടേയും വക്താക്കള്‍ ചൂണ്ടിക്കാട്ടി. ഈ മാസം 22 വരെ നീളുന്നതാണ് ആഫ്രിക്കന്‍ ഫുഡ് ഫെസ്റ്റിവല്‍. ലുലു ഉല്‍പന്നങ്ങളുടെ ആഗോളവിതരണ ഹബ്ബായി ദക്ഷിണാഫ്രിക്കയെ 2024-ഓടെ മാറ്റുമെന്നും സംഘാംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിവിധയിനം പഴങ്ങളുടേയും പച്ചക്കറികളുടേയും മസാലക്കൂട്ടുകളുടേയും ടിന്‍ഫുഡിന്റേയും ബദാം, തേയില, സുഗന്ധദ്രവ്യങ്ങള്‍, ജ്യൂസ് ഉല്‍പന്നങ്ങള്‍ എന്നിവയുടേയും വിപണിയാണ് ആദ്യഘട്ടത്തില്‍ സൗദിയിലെ ഉപഭോക്താക്കള്‍ക്ക് ലുലു പരിചയപ്പെടുത്തുക. അഗ്രി-ബിസിനസ് മേഖലയില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക, സൗദി- ദക്ഷിണാഫ്രിക്ക ബന്ധം സൃഷ്ടിക്കാനും പ്രസിഡന്റിന്റെ സന്ദര്‍ശനം ഉപകരിക്കുമെന്ന് ലുലു സൗദി മേധാവി ഷഹീം മുഹമ്മദ് പറഞ്ഞു.   
ദക്ഷിണാഫ്രിക്കന്‍ വാണിജ്യമന്ത്രി ഇബ്രാഹിം പട്ടേല്‍, അന്താരാഷ്ട്രബന്ധങ്ങള്‍ക്കായുള്ള വകുപ്പ് മന്ത്രി നലേദി പാണ്ടെര്‍, കൃഷി മന്ത്രി തോക്കോ ദിദിസ, ഗ്രാമവികസനമന്ത്രി താണ്ടി മൊഡീസേ എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘത്തിലുണ്ടായിരുന്നത്.


 

 

 

Latest News