Sorry, you need to enable JavaScript to visit this website.

ലോകകപ്പ് ആവേശത്തിന് കൂട്ടായി മോഹന്‍ലാലും ഖത്തറിലെത്തും

ദോഹ- ലോകം മുഴുവന്‍ കാല്‍പന്തുകളിയുടെ മഹാ മേളക്കായി ഖത്തറിലെത്തുമ്പോള്‍ ആവേശത്തിന്  കൂട്ടായി മലയാളത്തിന്റെ മെഗാ താരം മോഹന്‍ലാലും  ഖത്തറിലേക്ക്.

ഖത്തറിലെ പ്രമുഖ റേഡിയോ നെറ്റ് വര്‍ക്കായ ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്കാണ് മോഹന്‍ലാല്‍സ്  സല്യൂട്ടേഷന്‍ ടു ഖത്തര്‍ ഫുട്‌ബോള്‍ ലോകത്തിനായി സമ്മാനിക്കുന്നത്.

ഇതിന്റെ പ്രഖ്യാപന വീഡിയോ  ലോഞ്ച്  റേഡിയോ സുനോ സ്റ്റുഡിയോയില്‍ നടന്നു. ഇന്ത്യന്‍ എംബസിയുമായും ഇന്ത്യന്‍ സ്‌പോര്‍ട്‌സ്  സെന്ററുമായും ചേര്‍ന്നാണ് ഉപഹാരം  സമര്‍പ്പിക്കുന്നത്.  
അനൗണ്‍സ്‌മെന്റ്   ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ്  ഡോ.മോഹന്‍ തോമസ്, ഇവന്റ്  ചീഫ്  കോര്‍ഡിനേറ്റര്‍  ജോണ്‍ തോമസ് , ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക്   ഡയറക്ടര്‍  സതീഷ്  പിള്ള , ഐപേ ഡിജിറ്റല്‍ വാലറ്റ്  പ്ലാറ്റ് ഫോം  പ്രതിനിധികളായ പ്രസൂണ്‍ ലാല്‍ , സുധീപ് . അല്‍ ജസീറ എക്‌സ്‌ചേഞ്ചില്‍നിന്ന് ജനറല്‍  മാനേജര്‍ വിദ്യാ ശങ്കര്‍ , ഷൈന്‍ , അഷ്‌റഫ്.  ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് കോ ഫൗണ്ടര്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ കൃഷ് , അമീര്‍ അലി  എന്നിവര്‍ പങ്കെടുത്തു.

 

 

Latest News