Sorry, you need to enable JavaScript to visit this website.

നരബലി വീട്ടിലേക്ക് ഓട്ടോ സര്‍വീസ്; നിരക്ക് 50 രൂപ

പത്തനംതിട്ട-  ഇരട്ട നരബലിയെത്തുടര്‍ന്ന് കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് ഇലന്തൂര്‍. നാട്ടുകാര്‍ക്ക് പുറമെ പത്തനംതിട്ട ജില്ലയ്ക്ക് അകത്തും പുറത്തുനിന്നും നിരവധി പേരാണ് ദിവസവും അരുംകൊല നടന്ന ഭഗവല്‍ സിംഗിന്റെ വീട് കാണാന്‍ എത്തുന്നത്.
  ഇവിടെയെത്തുന്ന സന്ദര്‍ശകരെ സഹായിക്കുകയാണ് പ്രദേശവാസിയായ ഗിരീഷിന്റെ ആദ്യശ്രീ തംബുരുവെന്ന ഓട്ടോറിക്ഷ. ഇലന്തൂരിലെത്തുന്നവര്‍ക്ക് ഭഗവല്‍സിംഗിന്റെ കടകംപള്ളില്‍ വീട്ടിലേക്കുള്ള യാത്ര എളുപ്പമാക്കാനായി ഇലന്തൂര്‍ ചന്തയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ആദ്യശ്രീയുണ്ടാകും. ബസില്‍ ഇലന്തൂരിലേക്ക് വരുന്നവര്‍ക്ക് നരബലി നടന്ന വീട്ടിലേക്കുള്ളള യാത്ര എളുപ്പമല്ല.
ഉള്‍പ്രദേശമായ അവിടേക്ക് ബസുകളില്ല. നടക്കാവുന്നതില്‍ അധികവുമാണ്. ഇതേ തുടര്‍ന്ന് ആളുകള്‍ക്ക് വഴി തെറ്റാതിരിക്കാനായി ഓട്ടോയില്‍ നരബലി വീട്ടിലേക്കുള്ള സര്‍വീസ് എന്ന് എഴുതി വച്ചിട്ടുണ്ട്. 50 രൂപയാണ് നിരക്ക്. ചാര്‍ജ് സംബന്ധിച്ച തര്‍ക്കം ഒഴിവാക്കാനാണ് നിരക്ക് എഴുതിവെച്ചതെന്നും ഓട്ടോ െ്രെഡവര്‍ ഗിരീഷ് പറഞ്ഞു.


VIDEO റിയാദ് ബത്ഹയില്‍ മലയാളിയെ ആക്രമിച്ച് പണം കവര്‍ന്നു

Latest News