റിയാദ്- റിയാദ് ബത്ഹയില്‍ പ്രവാസികളെ ആക്രമിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ബത്ഹയിലെ റിയാദ് ബാങ്കിന്റെ പിന്‍വശത്ത് പള്ളിക്കു സമീപം മലയാളിയെ ആക്രമിച്ച് പണം തട്ടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ഇടക്കാലത്ത് ഇത്തരം സംഭവങ്ങള്‍ കുറഞ്ഞിരുന്നുവെങ്കിലും ആയുധങ്ങള്‍ കാണിച്ചുള്ള ഭീഷണിയും കവര്‍ച്ചയും വീണ്ടും വര്‍ധിച്ചിരിക്കയാണ്. രാത്രി പുറത്തിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.