Sorry, you need to enable JavaScript to visit this website.

സുധാകരന് എന്തും പറയാം; ഞാൻ 46 വർഷം പാരമ്പര്യമുള്ള ട്രെയിനിയെന്ന് ശശി തരൂർ

എൽദോസ് കുന്നപ്പിള്ളിയോട് വോട്ട് ചോദിച്ചിട്ടില്ല

തിരുവനന്തപുരം - കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ ട്രെയിനി പരമർശത്തിലും എൽദോസ് കുന്നപ്പിള്ളിയുടെ വോട്ട് കാര്യത്തിലും പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ എം.പി.
കെ സുധാകരന് എന്തും പറയാം, അതിനെതിരെ ഒന്നും പറയുന്നില്ല. 46 വർഷം പാരമ്പര്യമുളള ട്രെയിനിയാണു താനെന്നും എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നു നൂറിൽ കൂടുതൽ വോട്ട് കിട്ടുമെന്നും വിവിധ സംസ്ഥാനങ്ങളിലെ പര്യടനം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 ഹൈക്കമാൻഡ് നൽകിയ നിർദേശം മുതിർന്ന പല നേതാക്കളും പാലിച്ചില്ല. കേരളത്തിൽ തന്നെ വോട്ട് ചെയ്യണമെന്നാണ് ആഗ്രഹം. കേരളത്തിൽ നിന്ന് വലിയ പ്രതീക്ഷയെന്ന് പറഞ്ഞ തരൂർ തിരുവനന്തപുരത്തിന്റെ പ്രതിനിധിയായി  വോട്ട് രേഖപ്പെടുത്തുമെന്നും വ്യക്തമാക്കി.


VIDEO റിയാദ് ബത്ഹയില്‍ മലയാളിയെ ആക്രമിച്ച് പണം കവര്‍ന്നു

  അതേസമയം ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേരിന് നേരെ ടിക്ക് മാർക്ക് രേഖപ്പെടുത്തണമെന്ന ശശി തരൂരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് അഥോറിറ്റി അംഗീകരിച്ചു. വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്ന നിർദ്ദേശമാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമിതി തിരുത്തിയത്. ടിക് മാർക്ക് ചെയ്താൽ മതിയെന്ന് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കി. ഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് തരൂർ പരാതി നല്കിയിരുന്നു. ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യമെന്നായിരുന്നു തരൂരിന്റെ നിർദേശം. ഇത് സമിതി അംഗീകരിക്കുകയായിരുന്നു.  അതിനിടെ, സ്ത്രീ പീഡനക്കേസിൽ ഉൾപ്പെട്ട എൽദോസ് കുന്നപ്പിള്ളിയോട് വോട്ട് തോടിയിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്താൻ വരുമോയെന്ന് അറിയില്ലെന്നും തരൂർ ചോദ്യത്തോടായി പ്രതികരിച്ചു. 

Latest News