കൊച്ചി-ലൈംഗിക പീഡനാരോപണം നേരിടുന്ന പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി. പീഡനക്കേസിലെ സാക്ഷിയാണ് പരാതി നല്‍കിയത്. തന്നെ ഭീഷണിപ്പെടുത്തിയതായി ഇരയുടെ സുഹൃത്ത് പരാതിപ്പെട്ടു.
എല്‍ദോസ് തന്നെ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.
എന്നെ ചതിച്ച നിനക്ക് കര്‍ത്താവ് ഉചിതമായ മറുപടി നല്‍കുമെന്നാണ് എല്‍ദോസ് കേസിലെ സാക്ഷിക്ക് വാട്‌സാപ്പ് സന്ദേശം അയച്ചത്. ഈ സുഹൃത്ത് അധ്യാപികയുടെ പീഡന പരാതിയിലെ പ്രധാന സാക്ഷിയാണ്. എല്‍ദോസ് ഇവര്‍ക്കാണ് വാട്‌സാപ്പ് സന്ദേശം അയച്ചത്.