Sorry, you need to enable JavaScript to visit this website.

മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ കുഴഞ്ഞുവീണു

സംഭവം ഭോപ്പാലിലേക്കുള്ള യാത്രയ്ക്കിടെ 

ന്യൂദൽഹി- കുഴഞ്ഞുവീണതിനെ തുടർന്ന് മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എയെ ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസം വന്നതിനെ തുടർന്ന് ന്യൂ ദൽഹിയിലെ സ്‌റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം. ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വയോജന ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയിൽ അംഗമായ കടന്നപ്പള്ളി ഭോപ്പാലിലേക്ക് പോകാനാണ് ദൽഹി റെയിൽവേ സ്‌റ്റേഷനിലെത്തിയത്. കടന്നപ്പള്ളിയുടെ അനാരോഗ്യത്തെ തുടർന്ന് സമിതിയുടെ യാത്ര റദ്ദാക്കിയിട്ടുണ്ട്.

Latest News