പത്തനംതിട്ട- മനുഷ്യമാംസം പാകം ചെയ്ത് കഴിച്ചതായി ഇലന്തൂരിലെ നരബലി കേസ് പ്രതികള്‍ സമ്മതിച്ചതായി പോലീസ്. ലൈല ഒഴികെ രണ്ടുപേരാണ് മനുഷ്യമാംസം കറിവെച്ച് കഴിച്ചത്. പ്രഷര്‍ കുക്കറിലാണ് പാചകം ചെയ്തതെന്നും അന്വേഷണ സംഘത്തോട് പ്രതികള്‍ പറഞ്ഞു.
നരബലി നടന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്റെ തെളിവുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. 10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറില്‍ സൂക്ഷിച്ചുവെന്നും കരുതുന്നു. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളുമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. ഫ്രീസറില്‍ സൂക്ഷിച്ച മാംസം പിന്നീട് കുഴിച്ചിട്ടു.
ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തി. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ മുറിയുടെ ചുവരില്‍ നിന്നാണ് പുതിയതും പഴയതുമായ രക്തക്കറകള്‍ കണ്ടെത്തിയത്. വീട്ടുവളപ്പില്‍ പോലീസ് എട്ട് മണിക്കൂര്‍ നീണ്ട പരിശോധനയാണ് നടത്തിയത്. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടില്ല.
റോസ്ലിന്റേയും പത്മയുടേയും ശരീര ഭാ?ഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചതായും ഇവ പിന്നീട് മറ്റൊരു കുഴിയില്‍ നിക്ഷേപിച്ചതായും ലൈലയുടെ മൊഴിയിലുണ്ട്.
മാംസം വേവിച്ച പാത്രങ്ങള്‍ തെളിവെടുപ്പിനിടെ ലൈല തന്നെ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു നല്‍കി.
മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയത് ഭഗവല്‍ സിങും ലൈലയും ചേര്‍ന്നാണ്. തിരുമ്മല്‍ കേന്ദ്രത്തില്‍ വച്ചാണ് ഇത്തരത്തില്‍ ശരീരങ്ങള്‍ വെട്ടിനുറുക്കിയത്. കൊലയ്ക്ക് ശേഷം ഷാഫി പുറത്തേയ്ക്ക് പോയെന്നും മൊഴിയില്‍ പറയുന്നു. മൃതദേഹങ്ങള്‍ മുറിക്കാനുപയോ?ഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ 40 തെളിവുകള്‍ ഫോറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ വലിച്ചിഴച്ചതിന്റെ തെളിവുകളും ഷാഫിയുടെ നിര്‍ണായക വിരലടയാളങ്ങളും കണ്ടെത്തി.
ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന സ്ഥലത്ത് പരിശോധന തുടരുന്നതിനിടെയാണ് ലൈലയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. പരിശോധനയില്‍ കൊലയ്ക്ക് ഉപയോ
ഗിച്ചുവെന്നു കരുതുന്ന ആയുധങ്ങള്‍ കണ്ടെത്തി.