ജിദ്ദ- ടീം ഷറഫിയ സംഘടിപ്പിക്കുന്ന ഈത്താത്ത് ഡോട്ട് കോം സെവന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ മത്സരത്തിൽ കാണികള്‍ ഗ്രൗണ്ടിലിറങ്ങിയ വീഡിയോ സമുഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ടീമുകൾ തമ്മിലുണ്ടായ ചെറിയ കശപിശ സംഘാടകർ ഇടപെട്ട് പരിഹരിക്കുന്നതിനിടെയാണ് കാണികൾ ഗ്രൗണ്ടിലിറങ്ങിയത്. ഉടൻ തന്നെ കാണികളെ പുറത്താക്കാനും മത്സരം പുനരാരംഭിക്കാനും പൂർത്തിയാക്കാനും സാധിച്ചു. എല്ലാ ടീമുകളും പ്രമുഖ കളിക്കാരെ ഇറക്കുന്ന ടൂര്‍ണമെന്റില്‍ വലിയ വീറും വാശിയുമാണുള്ളത്.
ഇതുപോലെ കാണികൾ ഗ്രൗണ്ടിലിറങ്ങുന്നതും ബഹളമുണ്ടാക്കുന്നതും ടൂര്‍ണമെന്റ് പോലുള്ള പരിപാടികൾ നടത്തുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് വിലക്കുവരുമെന്നാണ് വീഡിയോ പ്രചരിച്ചതിനെ തുടർന്ന് സാമൂഹി പ്രവർത്തകർ ഉണർത്തുന്നത്.