ആലപ്പുഴ- ചേര്‍ത്തലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. ചേര്‍ത്തല നെടുമ്പ്രത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. രണ്ട് പേരാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വയറ്റില്‍ കുത്തേറ്റ അരുണിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരുണിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കുത്തിയതെന്ന് സംശയിക്കുന്ന ഒരാളുടെ വീടിന് നേരെ ആക്രമണമുണ്ടായി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.