Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ കുപ്പിവെള്ളം വാങ്ങി ലക്ഷം ദിര്‍ഹം വീതം നേടി മൂന്ന് പ്രവാസികള്‍

അബുദാബി- കുപ്പി വെള്ളം വാങ്ങി യു.എ.ഇയില്‍ ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം കൈക്കലാക്കി മൂന്ന് പ്രവാസികള്‍. 97ാമത് മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പില്‍ ആസ്ഥാനമായുള്ള രണ്ട് പാചക വിദഗ്ധരും  ഒരു വീട്ടമ്മയുമാണ് സമ്മാനം കരസ്ഥമാക്കിയത്. ഷെഫുകള്‍ ഫിലിപ്പിനോ, സിറിയന്‍ സ്വദേശികളും വീട്ടമ്മ പാക്കിസ്ഥാനിയുമാണ്.  
പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ലൂറന്‍സ് അല്‍നജ്ജാദ്, കരോള്‍ ടാന്‍ സീസര്‍, സെഹ്‌റിഷ് ജാവൈദ് എന്നിവരാണ് സമ്മാനര്‍ഹര്‍.  43കാരനായ സിറിയന്‍ ഷെഫ് ലൗറന്‍സ് അല്‍നജാദ് കഴിഞ്ഞ 20 വര്‍ഷമായി ദുബായില്‍  ജോലി ചെയ്യുന്നു.  പറ്റുമ്പോഴെല്ലാം ഒന്നോ അതിലധികമോ മഹ്‌സൂസ് കുപ്പി വെള്ളം  വാങ്ങാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാട്ടില്‍ വീടുവെക്കാനും യുഎഇയില്‍ സ്വന്തം കമ്പനി തുടങ്ങാനുമാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
43 കാരിയായ ഫിലിപ്പീന്‍സ് പ്രവാസി കരോള്‍ ടാന്‍ സീസറും യുഎഇയില്‍ ഷെഫായി ജോലി ചെയ്യുന്നു.  12 വര്‍ഷമായി യു.എ.ഇയിലുണ്ട്. ഫിലിപ്പീന്‍സില്‍ ഒരു വീട് പണിയാനും കടങ്ങള്‍ വീട്ടാനും മകന് വേണ്ടി കുറച്ച് പണം നീക്കിവെക്കാനുമാണ് കരോള്‍ ഉദ്ദേശിക്കുന്നത്.
യു.എ.ഇയില്‍ ഭര്‍ത്താവിനോടൊപ്പം താമസിക്കാന്‍ രണ്ട് മാസം മുമ്പാണ് 26 കാരിയായ സെഹ്‌രിഷ് ജാവൈദ് പാകിസ്ഥാനില്‍നിന്ന് എത്തിയത്. ഇത്രയും വലിയ തുക നേടുന്നത് ഇതാദ്യമാണെന്നും മനോഹരമായ സര്‍െ്രെപസിന് മഹ്‌സൂസിനോട് നന്ദി പറയുന്നുവെന്നും അവര്‍ പറഞ്ഞു.
രസതന്ത്രത്തില്‍ ഡോക്ടറല്‍ ബിരുദം പൂര്‍ത്തിയാക്കാനും കുടുംബത്തെ സഹായിക്കാനും  തുക ഉപയോഗിക്കുമെന്ന് അവര്‍ പറഞ്ഞു.  
നാളെയാണ് അടുത്ത മഹ്‌സൂസ് ലൈവ് നറുക്കെടുപ്പ്. മെഹ്‌സൂസ് ആപ്പിലും  വെബ്‌സൈറ്റിലും രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹമിന് ഒരു കുപ്പി വെള്ളം വാങ്ങുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയുക.

 

Latest News