ദോഹ-ഖത്തറില്‍ വിവിധ നിയമ ലംഘനങ്ങളെ തുടര്‍ന്ന് ട്രാഫിക് വകുപ്പ് പിടിച്ചെടുത്ത വാഹനങ്ങളുടെ ലേലം
ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 52 ലെ യാര്‍ഡില്‍ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതു ലേല സമിതി അറിയിച്ചു.
ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ഉച്ചകഴിഞ്ഞ് 3 മണിക്കും 7 മണിക്കും ഇടയിലാണ് വാഹനങ്ങളുടെ ലേലം നടക്കുക.