Sorry, you need to enable JavaScript to visit this website.

മുന്‍മന്ത്രി കെ.കെ. ശൈലജക്കെതിരെ അന്വേഷണവുമായി ലോകായുക്ത

തിരുവനന്തപുരം- കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ അടക്കമുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. കെ.കെ ശൈലജ, കെ.എം.സി.എല്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് ലോകായുക്ത നോട്ടീസയച്ചു.  പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണം. കോവിഡ് കാലത്ത് മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്നാണ് ആരോപണം.  കോണ്‍ഗ്രസ് പ്രവര്‍ത്തക വീണ എസ് നായരാണ് ലോകായുക്തയെ സമീപിച്ചത്. കോവിഡിന്റെ തുടക്കത്തില്‍ പിപിഇ കിറ്റ്, ഗ്‌ളൗസ്, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ എന്നിവ അടക്കമുള്ള സാധനങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. കുറഞ്ഞ വിലയ്ക്ക് ഇവ നല്‍കാന്‍ തയ്യാറായ കമ്പനികളെ ഒഴിവാക്കി വന്‍ തുകയ്ക്ക് വാങ്ങുകയായിരുന്നുവെന്ന് പരാതയില്‍ പറയുന്നു.

 

Latest News