പേരാവൂര്‍- മാനന്തവാടി ചുരം റോഡില്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരു മരണം. തമിഴ്‌നാട് സ്വദേശിയായ ആളാണ് മരിച്ചത്. മറ്റൊരാളെ രക്ഷപ്പെടുത്തി. ലോറി ഡ്രൈവറും ക്ലീനറുമാണ് വണ്ടിയിലുണ്ടായിരുന്നത്. പാലം നിര്‍മാണത്തിനുള്ള ഇരുമ്പ് സാധനങ്ങളുമായി കര്‍ണാടകയില്‍നിന്നു കണ്ണൂരിലേക്കു വന്ന വണ്ടിയാണ് കൊട്ടിയൂര്‍ - മാനന്തവാടി ചുരം റോഡില്‍ അപകടത്തില്‍പ്പെട്ടത്. ഏഴരയോടെയാണ് ചുരത്തിലെ വളവില്‍ നിയന്ത്രണം വിട്ട ലോറി താഴേക്ക് മറിഞ്ഞത്. ചുരത്തില്‍ ഗതാഗത തടസ്സപ്പെട്ടിരിക്കുയാണ്.