Sorry, you need to enable JavaScript to visit this website.

പത്മയുടെ മൃതദേഹം വിട്ടുകിട്ടാന്‍ ഇടപെടണം;തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കുടുംബത്തിന്റെ കത്ത്

പത്തനംതിട്ട-ഇലന്തൂരില്‍ നരബലിക്ക് ഇരയായ പത്മയുടെ (50) മൃതദേഹം വിട്ടുകിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. അതേസമയം ഇലന്തൂരില്‍ നിന്ന് കണ്ടെടുത്തത് സ്ത്രീകളുടെ മൃതദേഹങ്ങളാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. മൃഗങ്ങളുടെ ശരീരഭാഗങ്ങളോ മറ്റെന്തെങ്കിലുമോ സ്ത്രീകളുടെ ശരീരഭാഗങ്ങളുമായി കലര്‍ന്നിട്ടുണ്ടോയെന്നും മറ്റാരുടെയെങ്കിലും ശരീരങ്ങള്‍ ഉണ്ടോ എന്നതിനെക്കുറിച്ചും നേരത്തെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. രണ്ട് മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ആകെ 61 ശരീരഭാഗങ്ങളാണ് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുവന്നത്. ഇതില്‍ 36 ശരീരഭാഗങ്ങള്‍ ബുധനാഴ്ച പരിശോധിച്ചിരുന്നു.

 

Latest News