ദോഹ-ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെയും ദേശീയ മനുഷ്യാവകാശ സമിതിയുടെയും സഹകരണത്തോടെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതിയെ പ്രതിനിധീകരിച്ച് തൊഴില്‍ മന്ത്രാലയം മനുഷ്യക്കടത്ത് ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചു.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന് സമര്‍പ്പിതമായി ഒരു ഹോട്ട്‌ലൈനും മന്ത്രാലയം പ്രഖ്യാപിച്ചു.
മനുഷ്യാവകാശങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയും ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 പ്രകാരം മനുഷ്യക്കടത്തിനെതിരായ സാമൂഹിക അവബോധവും സൃഷ്ടിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ ബോധവല്‍ക്കരണ കാമ്പയിന്‍.
16,044 എന്ന നമ്പറില്‍ വിളിച്ചോ [email protected] എന്ന ഇമെയില്‍ വഴിയോ മനുഷ്യക്കടത്ത് കേസുകള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ദുരുപയോഗങ്ങളെക്കുറിച്ചുള്ള പരാതികള്‍ മന്ത്രാലയത്തെ അറിയിക്കാം.