Sorry, you need to enable JavaScript to visit this website.

റിയാദിൽ 67 തൊഴിലാളികൾ നൽകിയ കൂട്ടപ്പരാതിക്ക് പരിഹാരമായി

റിയാദ് - സ്വകാര്യ കമ്പനിയിലെ 67 തൊഴിലാളികൾ കൂട്ടത്തോടെ നൽകിയ പരാതിക്ക് റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗം രമ്യമായി പരിഹാരം കണ്ടു. അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും തേടി കൂട്ടപരാതി നൽകുകയായിരുന്നു.

വേതന കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം ചെയ്ത് 45 തൊഴിലാളികൾ കമ്പനി ജോലിയിൽ തുടരാനും 22 പേരെ ആനുകൂല്യങ്ങളും ടിക്കറ്റും നൽകി ഫൈനൽ എക്‌സിറ്റിൽ സ്വദേശത്തേക്ക് തിരിച്ചയക്കാനുമാണ് തീരുമാനമായതെന്ന് റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി ഡോ. മുഹമ്മദ് അൽഹർബി പറഞ്ഞു. 

 

Latest News