റിയാദ്- സൗദി അറേബ്യയില്‍ വ്യാഴാഴ്ച 191 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 8,18,427 ആയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
140 പേര്‍ രോഗമുക്തി നേടിയതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 8,05,095 ആയി. 98 ശതമാനമാണ് രോഗമുക്തി.
രണ്ട് മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് മരണം 9376 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 9527 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.