തിരുവല്ല- റോസ്‌ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിങ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. അതിനാല്‍ പത്മത്തിന്റെ കൊലയ്ക്ക് ശേഷം ഭഗവല്‍ സിങ് ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തുമോ എന്ന ഭയമായിരുന്നു ഷാഫിക്കും ലൈലയ്ക്കും. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് കൊലനടത്താന്‍ പദ്ധതിയിട്ടത്. സ്വത്തുക്കള്‍ തട്ടിയെടുത്ത് ലൈലയുമായി നാടുവിടാന്‍ ഷാഫി പദ്ധതിയിട്ടതായും പോലീസ് സംശയിക്കുന്നുണ്ട്.
റോസ്ലിനേയും പത്മയേയും അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അറവു ശാലയിലേതുപോലെ വെട്ടിനുറുക്കിയെന്നാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. വീട്ടിലെ അറവു കത്തി ഉപയോഗിച്ച് ആയുര്‍വേദ മരുന്നുകള്‍ തയാറാക്കാനായുള്ള മരത്തടികള്‍ക്കു മുകളില്‍ വച്ച് ഒരേ വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുകയായിരുന്നുവെന്ന് ലൈല മൊഴി നല്‍കി. റോസ്ലിയുടെ ശരീരഭാഗങ്ങള്‍ ഷാഫിയും ഭഗവല്‍സിങ്ങും കഴിച്ചതായും ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു. താന്‍ മുമ്പ് അറവുകാരനായി ജോലിചെയ്തിട്ടുണ്ടെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവയില്‍ അറവുശാലയില്‍ ജോലിചെയ്തിട്ടുണ്ട് . അതുകൊണ്ടുതന്നെ രക്തംകണ്ടാല്‍ തനിക്ക് ഭയമില്ലെന്നും ഷാഫി പോലീസിനോട് പറഞ്ഞു. പണം മോഹിപ്പിച്ചാണ് പത്മയെയും റോസ്‌ലിയെയും ഷാഫി -ഭഗവല്‍സിങ്-ലൈല സംഘം കുടുക്കിയതെന്നു പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്മയെ കൊലപ്പെടുത്തിയശേഷം പ്രതികള്‍ നടത്തിയ അതിഭീകരമായ പീഡനം റിപ്പോര്‍ട്ടില്‍ പോലീസ് വിവരിക്കുന്നുണ്ട്.
ഒന്നാം പ്രതി ഷാഫിയാണു പത്മയുടെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. തെളിവു നശിപ്പിക്കാനായി ശരീരഭാഗങ്ങള്‍ 56 കഷണങ്ങളായി മുറിച്ചു ബക്കറ്റുകളില്‍ നിറച്ചു. വീടിന്റെ വടക്കു വശത്തെ പറമ്പില്‍ നേരത്തേ തയാറാക്കിയിരുന്ന കുഴിയില്‍ കുഴിച്ചുമൂടി. റോസ്‌ലിയെയും സമാനരീതിയിലാണു വധിച്ചത്. രണ്ടാമത്തെ നരബലി നടത്തിയതിന്റെ അടുത്ത ദിവസം പ്രതികള്‍ തിരുമ്മല്‍ ചികിത്സയ്ക്കായി പോയിരുന്നു. നരബലിക്ക് തൊട്ടടുത്ത ദിവസമാണ് മലയാലപ്പുഴ സ്വദേശിയുടെ വീട്ടിലെത്തി ഭഗവല്‍ സിങ്ങും ലൈലയും തിരുമ്മല്‍ ചികിത്സ നടത്തിയത്. സെപ്റ്റംബര്‍ 16നാണ് പത്മയെ കൊലപ്പെടുത്തുന്നത്. 27 മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തി പ്രതികള്‍ തിരുമ്മല്‍ ചികിത്സ നടത്തി. ശനിയാഴ്ചയാണ് അവസാനം എത്തിയത്.