തലശേരി- അമ്മയെയും മകളെയും വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. പുന്നോല്‍ ഹുസ്സന്‍ മൊട്ടയില്‍ കുറിച്ചിയില്‍ മീത്തലെ നിട്ടൂരന്‍ വീട്ടില്‍ ഇന്ദുലേഖ
(46), മകള്‍ പൂജ (18) എന്നിവരെയാണ് വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 7.30 ഓടെയാണ് സംഭവം. ചെറുകല്ലായിലെ ഹോട്ടല്‍ ജീവനക്കാരനായ ജിനീഷ് (22) ആണ് അക്രമത്തിനു പിന്നിലെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പോലീസിന് മൊഴി നല്‍കി. പൂജക്ക് പുറത്ത് നാല് വെട്ടുകളും ഇന്ദുലേഖക്ക് താടിക്കും ചെവിയുടെ പിറകു വശത്തുമാണ് പരിക്ക്. സംഭവത്തിനുശേഷം ജിനീഷ് രക്ഷപ്പെട്ടു. ന്യൂമാഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.