ദോഹ- ഖത്തറില്‍ െ്രെപമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ പുതിയ അല്‍ ഖോര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ഉദ്ഘാടനം ചെയ്തു.
പുതിയ ആരോഗ്യകേന്ദ്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി, പ്രാഥമികാരോഗ്യ സേവനങ്ങള്‍, ആരോഗ്യസുഖ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന ഏറ്റവും പുതിയ മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക ക്ലിനിക്കുകളും വകുപ്പുകളും സന്ദര്‍ശച്ചു.
പ്രധാനമന്ത്രിയോടൊപ്പം പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയും ആരോഗ്യ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
ജനങ്ങള്‍ക്ക് മികച്ച ആരോഗ്യപരിരക്ഷ നല്‍കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായും പ്രാഥമിക ശുശ്രൂഷാ സേവനങ്ങള്‍ നല്‍കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ സമഗ്രമായ വിപുലീകരണത്തിന്റെയും നിരന്തരമായ നവീകരണത്തിന്റെയും ഭാഗമായാണ് പുതിയ കേന്ദ്രം തുറന്നത്.