Sorry, you need to enable JavaScript to visit this website.

നരബലി; പ്രതികള്‍ 14 ദിവസത്തേക്ക് റിമാന്റില്‍

കൊച്ചി- ഇലന്തൂര്‍ നരബലി കേസില്‍ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ് എന്നിവരെ കാക്കനാട് ജില്ലാ ജയിലേക്കും ലൈലയെ വനിതാ ജയിലിലേക്കും മാറ്റും. 

പ്രതികള്‍ക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ പോലീസ് ഇന്നുതന്നെ നല്‍കും. വേറെ സ്ത്രീകളെയും പൂജയില്‍ പങ്കാളികളാകാന്‍ ആവശ്യപ്പെട്ട് ഷാഫി സമീപിച്ചെന്ന വെളുപ്പെടുത്തലുകള്‍ പ്രതികള്‍ നടത്തിയിട്ടുണ്ട്. അതേതുടര്‍നന് കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. പത്ത് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യമാണ് പോലീസ് ഉന്നയിച്ചത്. 

തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് പ്രതികളെ രാവിലെ കടവന്ത്ര പോലീസ് സ്റ്റേഷനിലും പിന്നീട് കോടതിയിലും എത്തിച്ചത്. പോലീസിനെതിരെ പരാതി ഇല്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. താന്‍ വിഷാദ രോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നും ലൈല കോടതിയെ അറിയിച്ചു.

Latest News