Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി,   മാംസ വില്‍പനയ്ക്ക് വിലക്ക്  

തൃശൂര്‍-സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ മാംസ വില്പന നിരോധിച്ചു. തൃശൂര്‍ ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ ഒരു സ്വകാര്യ ഫാമില്‍ ആണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ എല്ലാം കൊല്ലും.  തൃശൂരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. തൃശൂര്‍ ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഫാമിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊല്ലും.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകണം ഇവയുടെ സംസ്‌കാരമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
ചേര്‍പ്പിലെ സ്വകാര്യ ഫാമില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപാലിലെ വൈറോളജി ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സമീപപ്രദേശങ്ങളില്‍ പന്നിയിറച്ചി വില്‍ക്കുന്നതിനും വിലക്കുണ്ട്.വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.


 

Latest News