കുട്ടികള്‍ക്കെല്ലാം ലാപ്‌ടോപ്, വാര്‍ത്ത കള്ളമെന്ന് കേന്ദ്രം

ന്യൂദല്‍ഹി- പതിനൊന്നാം ക്ലാസ് മുതല്‍ ബിരുദതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി ലാപ്‌ടോപ് ലഭ്യമാക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വിശദീകരിച്ചു. പ്രധാനമന്ത്രി നാഷനല്‍ ലാപ്‌ടോപ് പദ്ധതിയുടെ ഭാഗമായി സൗജന്യ ലാപ്‌ടോപ്പുകള്‍ നല്‍കുന്നുവെന്ന വാര്‍ത്ത pmssgovt.online എന്ന വെബ്‌സൈറ്റിലാണു പ്രസിദ്ധീകരിച്ചത്. വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം എന്നുമുണ്ടായിരുന്നു. എന്നാല്‍ ഈ സൈറ്റ് കേന്ദ്രസര്‍ക്കാരുമായി ബന്ധമുള്ളതല്ലെന്നും ഇത്തരം പദ്ധതി നിലവിലില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

 

Latest News