കോട്ടയം- ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ പുറത്താക്കി. കോട്ടയത്ത് ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലാണ് നടപടിയെടുത്തത്. സന്ദീപ് വാര്യർക്കെതിരെ പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. സംസ്ഥാന ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ സന്ദീപ് വാര്യർ മടങ്ങി.