കോഴിക്കോട്- കാന്തപുരം അബൂബക്കർ മുസ്്ലിയാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകളോട് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും മർക്കസുസ്സഖാഫത്തി സുന്നിയ്യ അധികൃതർ അറിയിച്ചു. ബന്ധുക്കളോട് സംസാരിച്ചുവെന്നും ചികിത്സക്ക് വേണ്ടി രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും അധികൃതർ അറിയിച്ചു.
സന്ദർശകർക്ക് കടുത്ത നിയന്ത്രണമുണ്ട്. പൂർണമായ രോഗശമനത്തിന് വേണ്ടി പ്രാർത്ഥനകൾ തുടരണമെന്ന് മർക്കസ് അധികൃതർ അറിയിച്ചു.