Sorry, you need to enable JavaScript to visit this website.

ഇന്ന് 1,050 ബസുകളില്‍ നിയമലംഘനം കണ്ടെത്തി, ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളിലും വീഴ്ച

തിരുവനന്തപുരം- മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ ഫോക്കസ് 3 ന്റ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് ഇന്ന് 1,050 ബസുകളില്‍ നിയമലംഘനം കണ്ടെത്തി. ഏറ്റവും കൂടുതല്‍ നടപടി അനധികൃത ലൈറ്റുകള്‍ പിടിപ്പിച്ചതിനാണ്. വേഗപ്പൂട്ടില്‍ തിരിമറി നടത്തിയത് 92 ബസുകളാണ്. രൂപമാറ്റം നടത്തിയത് 48 ബസുകള്‍. 14 ലക്ഷം രൂപ പിഴയും ചുമത്തി. മൂന്നുദിവസത്തില്‍ 2,400 ബസുകള്‍ക്കെതിരെയാണു നടപടിയെടുത്തിരിക്കുന്നത്.

ആലപ്പുഴയില്‍ 61 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 62,000 രൂപ പിഴയീടാക്കി. വേഗപ്പൂട്ടില്ലാത്ത ഒരു വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളിലും നിയമലംഘനങ്ങളാണെന്നു മോട്ടര്‍ വാഹന വകുപ്പ് പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ 1,279 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എട്ട് ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. രണ്ട് ബസുകളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. 85 വാഹനങ്ങളില്‍ വേഗപ്പൂട്ട് ക്രമക്കേട് കണ്ടെത്തി. ഓപറേഷന്‍ ഫോക്കസ് ത്രീയില്‍ പിഴയായി ഈടാക്കിയത് 26,15,000 രൂപയാണ്.

 

Latest News