Sorry, you need to enable JavaScript to visit this website.

മുടി വെട്ടാന്‍ പറഞ്ഞു, മൊട്ടയടിച്ചു, വിവരം തിരക്കിയ പ്രിന്‍സിപ്പലിന് മുഖത്തടി

മലയാറ്റൂര്‍- സ്‌കൂളില്‍ മുടി നീട്ടിവളര്‍ത്തി വന്ന വിദ്യാര്‍ഥിയോട് വെട്ടിവൃത്തിയായി വരാന്‍ അധ്യാപിക. പകരം തല മെട്ടയടിച്ച് വിദ്യാര്‍ഥി. സംഭവം ചോദിക്കാന്‍ ചെന്ന പ്രിന്‍സിപ്പലിന് മുഖമടച്ച് അടി.  മലയാറ്റൂരിലെ സ്‌കൂളിലാണ് സംഭവം.
ഒരാഴ്ച മുമ്പാണ് മുടി നീട്ടിവളര്‍ത്തിയ പ്ലസ് ടു വിദ്യാര്‍ഥിയോട് ഭംഗിയായി വെട്ടിയൊതുക്കി ക്ലാസിലെത്താന്‍ ക്ലാസ് ടീച്ചര്‍ നിര്‍ദേശിച്ചത്. ഇത് ഇഷ്ടപ്പെടാത്ത വിദ്യാര്‍ഥി തല മുണ്ഡനം ചെയ്യുകയായിരുന്നു. രാവിലെ സ്‌കൂളില്‍ തല മുണ്ഡനം ചെയ്ത് എത്തിയ വിദ്യാര്‍ഥിയോട് പ്രിന്‍സിപ്പലിനെ കണ്ടിട്ട് ക്ലാസില്‍ കയറാന്‍ അധ്യാപിക നിര്‍ദേശിച്ചു.
പ്രിന്‍സിപ്പിന്റെ അടുക്കല്‍ ചെന്ന വിദ്യാര്‍ഥിയോട് കാര്യങ്ങള്‍ ചോദിക്കുന്നതിനിടെയാണ് കഴുത്തില്‍ പിടിച്ച് ഞെക്കുകയും മുഖത്തടിക്കുകയും ചെയ്തത്. പിന്നീട് വിദ്യാര്‍ത്ഥി സ്‌കൂളില്‍നിന്ന് ഇറങ്ങിയോടി. ഇയാളെ അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് കണ്ടെത്തി തിരികെ സ്‌കൂളിലെത്തിച്ചു.
സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയാകട്ടെ അധ്യാപകനെ വീണ്ടും വെല്ലുവിളിച്ചു. ഇതോടെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാലടി പോലീസും സ്ഥലത്തെത്തി. കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. മര്‍ദ്ദിച്ച കുട്ടിക്കെതിരെ പരാതി നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ല. വിദ്യാര്‍ഥിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടുമില്ല.

 

Latest News