ജിദ്ദ- സഹജീവി സ്‌നേഹത്തിന്റെയും ദീനാനുകമ്പയുടെയും കാര്യത്തിൽ ഒരുപടി മുൻപന്തിയിലാണ് കുരങ്ങുകൾ. ഖിൽവയിൽ കൂട്ടത്തിലൊന്ന് വാഹനമിടിച്ച് അവശനായി കിടന്നപ്പോൾ വഴിയരികിലേക്ക് മാറ്റാൻ ശ്രമിച്ച ശുചീകരണ തൊഴിലാളികളെ ചെറുക്കാൻ വാനരപ്പട കൂട്ടത്തോടെ വരുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. പരിക്കേറ്റ കുരങ്ങിനെ വഴിയിൽനിന്ന് മാറ്റുന്നതിനാണ് തൊഴിലാളികൾ ശ്രമിക്കുന്നതെങ്കിലും കുരങ്ങുകൾ അടങ്ങിയില്ല. തൊഴിലാളികൾ റോഡിൽനിന്ന് ഒഴിഞ്ഞുപോയിട്ടേ അവ ശാന്തമായുള്ളൂ. ഭക്ഷണത്തിനായി ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന വാനരന്മാർ വഴിയാത്രക്കാർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് വലിയ ഭീഷണിയാണ്. സൗദി പൗരൻ ഹസൻ സഹ്‌റാനിയാണ് വീഡിയോ ചിത്രീകരിച്ചത്.