Sorry, you need to enable JavaScript to visit this website.

മന്ത്രി എം.ബി.രാജേഷ് താടി  ഉപേക്ഷിച്ചതിന്  കാരണം ഇതാണ്

പാലക്കാട്- മന്ത്രി എം.ബി.രാജേഷിനു പുതിയ മുഖം എന്നെഴുതിയാല്‍ പാര്‍ട്ടിക്കാര്‍ തിരുത്തും; രാജേഷിന് എന്നും ഒരു മുഖമേയുള്ളൂ എന്നു പറയും. 30 വര്‍ഷമായി മുഖമുദ്രയായ താടി ഉപേക്ഷിച്ചാണ് രാജേഷ് പുതിയ മുഖം സ്വീകരിച്ചത്. മന്ത്രി തന്നെയാണു സമൂഹമാധ്യമത്തിലൂടെ 'മേക്ക് ഓവര്‍' വെളിപ്പെടുത്തിയത്.താടി നരയ്ക്കുന്നതനുസരിച്ചു മുടി നരയ്ക്കുന്നില്ല, രണ്ടു നരകളും രണ്ടു വഴിക്കു പോകുന്നതിന്റെ പ്രതിസന്ധി ഒഴിവാക്കാനാണു താടി വടിച്ചത്. ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം മുതല്‍ രാജേഷിന് താടിയുണ്ട്. നാട്ടുകാര്‍ ഇപ്പോഴാണു കാണുന്നതെങ്കിലും കോവിഡ് സമയത്തു താടിയെടുത്തിരുന്നു. ക്വാറന്റീന്‍ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും പഴയ താടിക്കാരനായതിനാല്‍ ആരുമറിഞ്ഞില്ലെന്നു മാത്രം.
 

Latest News