തിരുവനന്തപുരം- വെഞ്ഞാറമൂടിൽ അമിതവേഗത്തിലെത്തിയ ആംബുലൻസ് ബൈക്കിലിടിച്ചു. അപകടത്തിൽ അച്ഛനും മകൾക്കും പരിക്കേറ്റു. വെഞ്ഞാറമൂട് സ്വദേശികളായ ഷിബു, അലംകൃത എന്നിവർക്കാണ് പരിക്ക്. കട്ടപ്പനയിൽ രോഗിയെ ഇറക്കിവന്നതായിരുന്നു ആംബുലൻസ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.